ഒരു വീട് വച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഞാനൊരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍ കൂടി സംഘടിപ്പിച്ചു! ഇതുകൊണ്ടുള്ള പ്രയോജനമെന്ത്? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കുളിക്കാന്‍ ചൂടുവെള്ളം കിട്ടുമല്ലേ? എന്നാല്‍ അത് മാത്രമല്ല പ്രയോജനം. സോളാര്‍ വാട്ടര്‍ ഹീറ്റെറില്‍ നിന്നുമുള്ള ചൂടു വെള്ളം പുറത്തേക്കു വരുന്ന കുഴല്‍ ഒരെണ്ണം അടുക്കളയിലേക്കു കൂടി ഘടിപ്പിക്കൂ പാത്രം കഴുകാനും മറ്റും ഈ ചൂടു വെള്ളം ഉപയോഗിക്കാം. കൂടാതെ ഏകദേശം 55 മുതല്‍ 80 ഡിഗ്രി വരെ ചൂട് കിട്ടുന്ന ജലം പാചകത്തിനും ഉപയോഗിക്കാം. അപ്പോള്‍ ഗ്യാസും ലാഭം. അത്രയും വെള്ളം ചൂടാക്കാന്‍ ചിലവാകുന്ന ഗ്യാസിന്റെ കാര്യമാണ് ഞാന്‍ ഉദേശിച്ചത്!.
പകല്‍ സൂര്യപ്രകാശം നല്ലവണ്ണം കിട്ടുകയാണെങ്കില്‍ ചൂടാകുന്ന വെള്ളം ചൂട് നഷ്ടപ്പെടാത്ത സംഭരണികളില്‍ ആണ് സൂക്ഷിക്കപ്പെടുന്നത് അതിനാല്‍ അടുത്ത ദിവസം രാവിലെ പോലും ചൂട് വെള്ളം കിട്ടും. പക്ഷെ മേഘം മൂടിക്കിടക്കുന്ന ദിവസങ്ങളില്‍ ചൂട് കുറവായിരിക്കും.
ചെറു ചൂട് വെള്ളത്തിലെ കുളി നമ്മുടെ ശരീര പേശികളുടെ പിരിമുറുക്കം കുറക്കും എന്നുള്ളത് നമുക്കെല്ലാം അറിവുള്ള കാര്യമാണല്ലോ! വൈദ്യുതി ഉപയോഗം ഇല്ലാത്ത ഇന്ധന നഷ്ടം ഇല്ലാത്ത, സൂര്യ പ്രകാശത്തിന്റെ സഹായത്താല്‍ മാത്രം വെള്ളം ചൂടാക്കാന്‍ പറ്റുന്ന സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്തുകൊണ്ട് നിങ്ങള്‍ക്കും സ്വന്തമാക്കിക്കൂട? വര്‍ഷങ്ങളോളം കേടാകാതെ പ്രവര്‍ത്തിക്കുന്ന ഈ ഒരു ഉപകരണം സ്വന്തമാക്കാന്‍ ഏകദേശം 25000 /- രൂപ ചിലവു വരും. കൂടാതെ പ്ലംബിംഗ് പണിക്കു വേറെയും. അനെര്‍ട്ട് എന്ന സെന്‍ട്രല്‍ ഗവണ്മെന്റ് സ്ഥാപനത്തെ സമീപിച്ചാല്‍ വളരെ വില കുറച്ചും നിങ്ങള്‍ക്കിത് ലഭിക്കും.
ഷാജി എസ് വി
Wednesday, December 1, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment